മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്
കല്‍പറ്റ: കല്‍പ്പറ്റയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാലതാമസം വരുത്തിയതിനാണ് ഫ്യൂസ് ഊരിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ആഴ്ച ജീപ്പില്‍ തോട്ടിവെച്ച് പോയതിന് കെഎസ്ഇബി വാഹനത്തിന് എഐ ക്യാമറ പിഴ ചുമത്തിയത് വലിയ വാര്‍ത്തയായിരുന്നു. വാഹനത്തിന് മുകളില്‍ തോട്ടി വച്ച് കെട്ടിയതിന് 20,000 രൂപയും ഡ്രൈവറുടെ സീറ്റ് ബെല്‍റ്റിടാത്ത യാത്രയ്ക്ക് 500 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചത്. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ കെട്ടിടത്തിലാണ്.
മോട്ടോര്‍ വാഹന വകുപ്പ് എമര്‍ജന്‍സി ഫണ്ടില്‍നിന്ന് ചൊവ്വാഴ്ച തന്നെ ബില്‍ അടച്ചതോടെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വൈദ്യുതി ബില്‍ അടയ്ക്കുന്നതില്‍ കാലതാമസം ഉണ്ടായാലും സാവകാശം ലഭിക്കാറുണ്ടെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞദിവസം ചില്ല വെട്ടാന്‍ തോട്ടി കൊണ്ടുപോയ വാഹനത്തിനാണ് എഐ ക്യാമറ നോട്ടീസ് ലഭിച്ചത്. കെഎസ്ഇബി ലൈൻ വർക്കിനായി തോട്ടിയുമായി പോയ വാഹനത്തിനു എഐ ക്യാമറ വക 20500 രൂപ പിഴ അടക്കാനായിരുന്നു നോട്ടീസ്. അമ്പലവയൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലെ ജീവനക്കാർക്കായി വാടകയ്ക്കെടുത്ത ജീപ്പിനാണ് ഫൈൻ കിട്ടിയത്.
ജൂണ്‍ ആറിന് ചാര്‍ജ് ചെയ്ത കേസിന് 17 നാണ് നോട്ടീസ് വന്നത്. കാലങ്ങളായി ഇതേരീതിയില്‍ ഓടുന്ന വാഹനത്തിന് ഭീമമായ തുക പിഴയീടാക്കിയത് കെഎസ്ഇബിക്കും തിരിച്ചടിയായി. പിന്നാലെയാണ് എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ തന്നെ ഫ്യൂസൂരിയത്.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക