മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ കാര്‍ കയറി തൊ‍ഴിലാളിക്ക് ദാരുണാന്ത്യം

0
1746

മാന്‍ ഹോള്‍ വൃത്തിയാക്കുന്നതിനിടെ  മുതുകിലൂടെ കാര്‍ കയറിയിറങ്ങി തൊ‍ഴിലാളിക്ക് ദാരുണാന്ത്യം. മുംബൈയിലെ കണ്ഡിവാലിയിലാണ് സംഭവം. മാന്‍ഹോളില്‍ ഇറങ്ങിനിന്ന് വൃത്തിയാക്കുന്നതിനിടെ കുനിഞ്ഞപ്പോ‍ഴാണ് കാര്‍ കയറി ഇറങ്ങിയത്.

തുടർന്ന് കാർ പിറകോട്ട് എടുത്ത് കൂടെയുണ്ടായിരുന്നവർ അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടു. മാന്‍ഹോളില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ തൊ‍ഴിലാളി അബോധാവസ്ഥയിലായിരുന്നു.

സംഭവത്തില്‍ വാഹനം ഓടിച്ച ഡ്രൈവറെയും വേണ്ട സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാതെ ജോലി ചെയ്യിപ്പിച്ച കോണ്‍ട്രാക്ടറെയും പൊലീസ് അറസ്റ്റ് ചെയ്തു.