ജിദ്ദ: സഊദിയിൽ യൂസ്ഡ് കാറുകൾക്ക് വില കുറയുമെന്ന് റിപ്പോർട്ട്. ഇത്തരം കാറുകളുടെ വാറ്റിൽ ഉണ്ടാകുന്ന കുറവ് മൂലമാണ് അടുത്ത മാസം മുതൽ രാജ്യത്ത് യൂസ്ഡ് കാറുകൾക്ക് വില കുറയാൻ ഇടയാക്കുന്നത്. ജൂലൈ ഒന്നു മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭത്തിനു മാത്രം 15 ശതമാനം മൂല്യവർധിത നികുതി മതിയെന്നാണ് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി തീരുമാനം.
ഇത് യൂസ്ഡ് കാർ വില കുറയാൻ ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വ്യാപാരികൾക്ക് ലഭിക്കുന്ന ലാഭം അടക്കം യൂസ്ഡ് കാറിന്റെ ആകെ വിലക്കാണ് മൂല്യവർധിത നികുതി ഈടാക്കുന്നത്. എന്നാൽ അടുത്ത മാസം ഒന്നാം തീയതി മുതൽ യൂസ്ഡ് കാർ വിൽപനയിലൂടെ വ്യാപാരിക്ക് ലഭിക്കുന്ന ലാഭത്തിനു മാത്രമായിരിക്കും മൂല്യവർധിത നികുതി ബാധകമെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.