റിയാദ്: റിയാദ് എക്‌സ്പ്രസ് വേയിൽ ഇന്ധന ടാങ്കർ കത്തി നശിച്ചു. റിയാദ് പ്രവിശ്യയിൽ പെട്ട റുമാഹിൽ എക്‌സ്പ്രസ് വേയിലൂടെ ഓടിക്കൊണ്ടിരിക്കെയാണ് ഇന്ധന ടാങ്കറിൽ തീ പടർന്നു പിടിച്ചത്.
ഉടൻ തന്നെ സിവിൽ ഡിഫൻസ് യൂനിറ്റുകൾ വിവരമറിഞ്ഞ് കുതിച്ചെത്തി തീയണച്ചെങ്കിലും ഇന്ധന ടാങ്കർ പൂർണമായും കത്തി നശിച്ചു. എങ്കിലും ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ പറഞ്ഞു.