മക്ക: അറഫ പ്രസംഗം തൽസമയം മലയാളം ഉൾപ്പെടെ 20 ഭാഷകളിൽ ലോകമെങ്ങും വിവർത്തനം ചെയ്യും. ഫ്രഞ്ച്, ഇംഗ്ലീഷ്, പേർഷ്യൻ, ഉറുദു, ഹൗസ, റഷ്യൻ, ടർക്കിഷ്, പഞ്ചാബി, ചൈനീസ്, മലായ്, സ്വാഹിലി, സ്പാനിഷ്, പോർച്ചുഗീസ്, അംഹാരിക്, ജർമ്മൻ, സ്വീഡിഷ്, ഇറ്റാലിയൻ, മലയാളം, ബോസ്നിയൻ, ഫിലിപ്പിനോ എന്നീ ഭാഷകളിലേക്ക് പ്രസംഗം വിവർത്തനം ചെയ്യുമെന്ന് ഡെപ്യൂട്ടി ജനറൽ പ്രസിഡന്റ് അഹമ്മദ് അൽ ഹമീദി പറഞ്ഞു. മനാറത്ത് അൽ ഹറമൈൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുവഴി 30 കോടി പേർക്ക് അറഫ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹറംകാര്യ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു. പ്രമുഖ പണ്ഡിതൻ യൂസുഫ് ബിൻ സഈദ് അറഫ പ്രഭാഷണത്തിന് നേതൃത്വം നൽകും.
അറബി ഭാഷയിലാണ് അറഫ പ്രസംഗം നടത്തുകയെങ്കിലും ലോകത്തുള്ള വ്യത്യസ്‌ത ഭാഷക്കാർക്ക് മനസ്സിലാകാൻ വേണ്ടിയാണ് പ്രധാനപ്പെട്ട വിവിധ ഭാഷകളിൽ അറഫ പ്രസംഗം വിവർത്തനം ചെയ്‌തു തത്സമയ സംപ്രേക്ഷണം ചെയ്യുന്നത്. ‘മനാറത്ത് അൽഹറമൈൻ പ്ലാറ്റ്‌ഫോമി’ന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള എല്ലാ മുസ്‌ലിംകൾക്കും ഇത്തവണ 20 ലോക ഭാഷകളിൽ ഒരേസമയം പ്രഭാഷണം കേൾക്കാനാവും. ലോകത്തിന് ഇരുഹറമുകളുടെ സന്ദേശമെത്തിക്കുക എന്ന പദ്ധതിയുടെ ഭാഗമാണ് അറഫ പ്രസംഗം വിവർത്തനം ചെയ്യുന്നതെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. അഞ്ച് ഭാഷകളിലേക്ക് അറഫ പ്രസംഗം മൊഴിമാറ്റിക്കൊണ്ടാണ് അഞ്ച് വർഷം മുമ്പ് വിവർത്തന പദ്ധതി ആരംഭിച്ചത്. അന്ന് 1.3 കോടിയിലധികം ഗുണഭോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ചു സഊദി ഇസ്‌ലാമിക പണ്ഡിതനും ഉന്നത പണ്ഡിത സഭ അംഗവുമായ ശൈഖ് യൂസുഫ് ബിൻ മുഹമ്മദ് ബിൻ സഈദ് ആണ് അറഫ പ്രസംഗത്തിന് നേതൃത്വം നൽകുക. അറഫാത് മൈതാനത്തെ നമിറ പള്ളിയിൽ വെച്ചാണ് ഖുതുബ നടക്കുക. അറഫ സംഗമമാണ് ലോക മുസ്‌ലിംകളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗമം. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നാണ് അറഫാ സംഗമം. ഹജ്ജെന്നാൽ അറഫയാണെന്നാണ് പ്രവാചക വചനം.
——— ———– ———- ———- ———-
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക