ജന ലക്ഷങ്ങൾ മിനയിൽ; അറഫ പ്രഭാഷണം 20 ഭാഷകളിൽ തൽസമയം

0
1926

മക്ക: ജന ലക്ഷങ്ങൾ മിനയിൽ. അറഫ സംഗമത്തോടനുബന്ധിച്ച് നമിറാ മസ്ജിദിൽനിന്നുള്ള അറഫ പ്രഭാഷണം തൽസമയം 20 ഭാഷകളിൽ ലോകമെങ്ങും കേൾക്കാനുള്ള സംവിധാനം ഒരുക്കി.

മനാറത്ത് അൽ ഹറമൈൻ പ്ലാറ്റ് ഫോം വഴിയാണ് ഇതിനായി സംവിധാനം ഒരുക്കിയത്.
ഇതുവഴി 30 കോടി പേർക്ക് അറഫ സന്ദേശം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ഹറംകാര്യ മേധാവി ഡോ. അബ്ദുൽറഹ്മാൻ അൽ സുദൈസ് പറഞ്ഞു.  പ്രമുഖ പണ്ഡിതൻ യൂസുഫ് ബിൻ സഈദ് അറഫ പ്രഭാഷണത്തിന് നേതൃത്വം നൽകും.