ഹജ്ജിനിടെ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കി; തീർത്ഥാടകൻ അറസ്റ്റിൽ

0
8045

മക്ക: ഹജ്ജിനിടെ രാഷ്ട്രീയ മുദ്രാവാക്യം മുഴക്കിയ തീർത്ഥാടകനെ പോലീസ് അറസ്റ്റ് ചെയ്തു. ബഹ്‌റൈനിൽനിന്നുള്ള
ശിയാ വിശ്വാസിയായ ജമീൽ അൽ ബഖേരിയയെ ആണ് പിടികൂടിയത്. ഹജ് നിയമങ്ങൾ ലംഘിച്ച് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഉച്ചത്തിൽ വിളിച്ചതിനാണ് അറസ്റ്റ്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹജ് വേളയിൽ രാഷ്ട്രീയ പ്രചാരണങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് സഊദി ഗ്രാൻഡ് മുഫ്തിയും മുതിർന്ന പണ്ഡിതന്മാരുടെ കൗൺസിൽ ചെയർമാനുമായ ശൈഖ് അബ്ദുൽ അസീസ് ആലുഷെയ്ഖ് അഭ്യർഥിച്ചിരുന്നു.

രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പകയ്ക്കും വെറുപ്പിനും ആക്രോശങ്ങൾക്കും കാരണമാകും. പ്രാർഥനകളുടെയും ആരാധനയുടെയും സ്ഥലമാണ് ഹജിന്റെ കേന്ദ്രമെന്ന് ഓർക്കണമെന്ന് പ്രത്യേകം പുറത്തിറക്കിയ പ്രസ്താവനയിൽ ഗ്രാൻഡ് മുഫ്തി പറഞ്ഞു.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക