മലയാളി വിദ്യാർത്ഥിനി തടാകത്തിൽ മുങ്ങിമരിച്ചു

0
2418

അ‍ഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചത്

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് സ്വദേശിയായ എംബിബിഎസ് വിദ്യാർഥിനി റഷ്യയിൽ തടാകത്തിൽ മുങ്ങിമരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മുഴപ്പിലങ്ങാട് ദക്ഷിണ ഹൗസിൽ പരേതനായ പ്രഭനൻ – ഷെർളി ദമ്പതികളുടെ മകൾ പ്രത്യുഷ (24) ആണു മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റഷ്യയിലെ സ്മോളൻസ്ക് സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ നാലാംവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. താനടക്കം അഞ്ച് സുഹൃത്തുക്കൾ തടാകം കാണാൻ പോകുന്നുവെന്ന് പ്രത്യുഷ സൂചിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

അ‍ഞ്ചംഗ സംഘത്തിൽ ചിലരെ തടാകത്തിൽ കാണാതായെന്നും അതിൽ പ്രത്യുഷ ഉൾപ്പെട്ടിട്ടുണ്ടെന്നും വെള്ളിയാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. 

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക