1200 മാധ്യമപ്രവർത്തകർ ഈവർഷത്തെ ഹജ്ജ് റിപ്പോർട്ട് ചെയ്യാൻ മക്കയിൽ

0
903

മക്ക: 1200 മാധ്യമപ്രവർത്തകർ
ഈവർഷത്തെ ഹജ് റിപ്പോർട്ട് ചെയ്യാൻ മക്കയിൽ. ഇഅ്‌ലാം പ്ലാറ്റ്‌ഫോം വഴി ലൈസൻസുകൾ വിതരണം ചെയ്തിരുന്നതായി ഇൻഫർമേഷൻ മന്ത്രാലയത്തിലെ ജനറൽ അതോറിറ്റി ഫോർ ഓഡിയോവിഷ്വൽ മീഡിയ അറിയിച്ചു.

1200 മാധ്യമപ്രവർത്തകർക്കും 81 ടി.വി ചാനലുകൾക്കും 25 മീഡിയ പ്രൊഡക്ഷൻ കമ്പനികൾക്കും 13 റേഡിയോകൾക്കും 52 പത്രങ്ങൾക്കും 52 രാജ്യാന്തര ന്യൂസ് ഏജൻസികൾക്കും ഇതുവരെ ലൈസൻസ് അനുവദിച്ചു.

കഴിഞ്ഞ മാസത്തിലായിരുന്നു ഇഅ്‌ലാം വഴി അപേക്ഷകൾ ക്ഷണിച്ചിരുന്നത്. ചിത്രമെടുക്കാനുള്ള അനുമതി, സൗദിയിലേക്ക് മീഡിയ ഉപകരണങ്ങൾ കൊണ്ടുവരാനുള്ള അനുമതി, പുണ്യസ്ഥലങ്ങളിൽ താത്കാലിക സ്റ്റുഡിയോകൾ ഒരുക്കുന്നതിനുള്ള അനുമതി, തത്സമ സംപ്രേഷണ വാഹനങ്ങൾക്ക് പ്രവേശനാനുമതി തുടങ്ങിയവയെല്ലാം ഇഅ്‌ലാം വഴിയാണ് നൽകുന്നത്. ഇതിനകം 580 മാധ്യമപ്രവർത്തകരാണ് എത്തിയത്. ഇവർക്ക് ഹജ് വാർത്തയുമായി ബന്ധപ്പെട്ട പ്രത്യേക വർക്‌ഷോപ്പുകൾ സംഘടിപ്പിച്ചു.