സഊദി ഉപപ്രതിരോധ മന്ത്രിയായി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രിൻ 

0
1696

റിയാദ്: സഊദി ഉപപ്രതിരോധ മന്ത്രിയായി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ മുഖ്‌രിനെ നിയമിച്ചു. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽമുഖ്‌രിനെ പുതിയ ഉപ പ്രതിരോധമന്ത്രിയായി നിയമിച്ചതുൾപ്പെടെ ഏഴ് പുതിയ ഉത്തരവുകൾ കൂടി രാജാവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഉത്തര അതിർത്തി പ്രവിശ്യ ഗവർണറായിരുന്ന സഊദ് ബിൻ അബ്ദുറഹ്മാൻ ബിൻ നാസർ ആൽ സഊദിനെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ഡോ. ഹിശാം ബിൻ അബ്ദുറഹ്മാൻ ആലുശൈഖിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായും ഖാലിദ് ബിൻ മുഹമ്മദ് അൽഅബ്ദുൽ കരീമിനെ റോയൽ കോർട്ട് ഉപദേഷ്ടാവായും നിയമിച്ചു.

കൂടാതെ, നിസാർ ബിൻ സുലൈമാൻ അൽഅലൂലായെ കാബിനറ്റ് സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായും എഞ്ചിനീയർ ആലി ബിൻ മുഹമ്മദ് അൽസഹ്‌റാനിയെ വ്യാവസായിക സുരക്ഷ സമിതി ഗവർണറായും എഞ്ചിനീയർ ഇബ്രാഹീം ബിൻ യൂസുഫ് അൽമുബാറക് നിക്ഷേപ സഹമന്ത്രിയായും നിയമിച്ചു.