ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു പറക്കുന്നു; പക്ഷെ, വിമാനത്താവളങ്ങളിൽ തിരക്കോട് തിരക്ക്, ദുബൈയിൽ ഇന്നലെ മാത്രം ഒരുലക്ഷം യാത്രക്കാർ

0
1523

ദുബൈ: ടിക്കറ്റ് നിരക്ക് വിമാനത്തേക്കാൾ ഉയർന്നു പറന്നിട്ടും അവധി തിരക്കിൽ നിറഞ്ഞു കവിഞ്ഞ് വിമാനത്താവളങ്ങൾ. ഈദ് അൽ അദ്‌ഹ അവധി ആരംഭിച്ചിരിക്കെ യു.എ.ഇയിലെ എയർപോർട്ടുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ദുബൈ രാജ്യാന്തര വിമാനത്താവളം ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. യുഎഇ, യുകെ, യുഎസ് എന്നിവിടങ്ങളിൽ അവധിക്കാലം തുടങ്ങിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും സ്വന്തം നാട്ടിലേക്കും യാത്രക്കാർ പറന്നതോടെയാണ് തിരക്കേറിയത്. ഓൺലൈൻ ചെക്ക് ഇൻ ചെയ്തു വന്നതിനാലാണ് പലർക്കും സമയത്ത് വിമാനത്തിൽ കയറാൻ കഴിഞ്ഞത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ ജൂലൈ ഏഴുവരെ ഒമ്പത് ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നതെന്ന്   അബുദാബി എയർപോർട്ട്സ് വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസം മുതൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.  ജൂലൈ 7 വരെ 59 രാജ്യങ്ങളിലേക്കുള്ള 5,000 വിമാന സർവീസുകളിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഇത്രയും യാത്രക്കാർ കടന്നുപോകുമെന്നാണ് അബുദാബി എയർപോർട്ട് കണക്കാക്കുന്നത്. തിങ്കളാഴ്ചയും  ജൂലൈ രണ്ടിനുമാണ് വലിയ തിരക്ക് പ്രതീക്ഷിക്കുന്നത്.  യു.എ.ഇയിലെ അഞ്ച് വിമാനത്താവളങ്ങളിലും തിരക്കു വർധിക്കും.

നേരിട്ട് ചെക്ക് ഇൻ ചെയ്യേണ്ടവർ 4 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണം. തിരക്ക് പരിഗണിച്ച് 4 മണിക്കൂർ മുൻപ് ചെക്ക് ഇൻ സംവിധാനം പ്രവർത്തനം തുടങ്ങുമെന്നും ദുബൈ വിമാനത്താവളം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾ ടെർമിനലിൽ എത്തി ആളെ ഇറക്കുന്നത് വിലക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങളിൽ വരുന്നവർ പാർക്കിങ്ങിൽ നിർത്തി വേണം യാത്രക്കാരെ ഇറക്കാൻ.  ടെർമിനലിനു മുന്നിൽ വാഹനം നിർത്തി യാത്രക്കാരെ ഇറക്കുന്നവർക്ക് പിഴ നൽകുന്നുണ്ട്.

പലരും മെട്രോകളിൽ കയറിയാണ് ടെർമിനലുകളിൽ എത്തുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകും. കഴിയുന്നതും ഓൺലൈൻ ചെക്ക് ഇൻ ചെയ്യണം. സിറ്റി ചെക്ക് ഇൻ സർവീസും ഉപയോഗപ്പെടുത്തണം. താമസ വീസയുള്ളവർക്ക് സ്മാർട് ഗേറ്റ് വഴി സുരക്ഷാ പരിശോധന പൂർത്തിയാക്കാം. കണ്ണ് സ്കാൻ ചെയ്തു നേരെ ഉള്ളിലെത്താം. സ്മാർട് ഗേറ്റിൽ തടസ്സം നേരിടുന്നവർ മാത്രം ഉദ്യോഗസ്ഥരുടെ അടുത്ത് എത്തിയാൽ മതി. ഇന്നലെ മാത്രം ഒരു ലക്ഷം പേരാണ് വിമാനത്താവളത്തിൽ എത്തിയത്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക