കുതിരയെ കഞ്ചാവ് വലിപ്പിക്കാൻ ശ്രമിക്കുന്ന യുവാക്കളാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ.ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. അതിനേക്കാൾ അതിശയം കുതിരയെ ഇങ്ങനെ കഞ്ചാവ് വലിക്കാൻ നിർബന്ധിക്കുന്നത് അതിന്റെ ഉടമകളാണ് എന്നാണ് പറയുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനമാണ് വീഡിയോയ്ക്ക് ഉണ്ടായിട്ടുള്ളത്. ഉത്തരാഖണ്ഡ് പൊലീസിന്റെ ശ്രദ്ധയിലും സംഭവം പെട്ടിട്ടുണ്ട്. ഇത്തരമൊരു ക്രൂരത ചെയ്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ഹിമാഷി മെഹ്റ എന്ന യൂസറാണ് ട്വിറ്ററിൽ ആദ്യം വീഡിയോ ഷെയർ ചെയ്തത്. എന്നാൽ, വളരെ പെട്ടെന്ന് തന്നെ വീഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഹിമാഷി മെഹ്റയുടെ ട്വീറ്റിൽ ഉത്തരാഖണ്ഡ് പൊലീസിനെ അടക്കം മെൻഷൻ ചെയ്തിട്ടുണ്ട്. ഇതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയിലും പെടുകയായിരുന്നു.
വീഡിയോയിൽ കാണുന്ന യുവാക്കളെ കണ്ടെത്താൻ ശ്രമിക്കുകയാണ്, സംഭവത്തിന്റെ ഗൗരവം മനസിലായിട്ടുണ്ട് എന്നാണ് പൊലീസ് പ്രതികരിച്ചത്. വീഡിയോ കണ്ടവരും വളരെ ദേഷ്യത്തോടെയാണ് പ്രതികരിച്ചത്. ഒരു മൃഗത്തോട് ഇത്രയും ക്രൂരത കാണിച്ചവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അർഹമായ ശിക്ഷ തന്നെ നൽകണം എന്നും മിക്കവരും പ്രതികരിച്ചു.
#Uttrakhand Some people are making a horse smoke weed forcefully at the trek of Kedarnath temple.@uttarakhandcops @DehradunPolice @RudraprayagPol @AshokKumar_IPS
should look into this matter and find the culprit behind thishttps://t.co/yyX1BNMiLk— Himanshi Mehra (Modi Ka Parivar) (@manshi_mehra_) June 23, 2023

