ഓർഡർ ചെയ്ത വസ്തു ഉടമസ്ഥന് ലഭിച്ചത് നാല് വർഷത്തിന് ശേഷം !

ഓർഡർ ചെയ്ത വസ്തു ലഭിക്കാൻ പരമാവധി എത്ര നാൾ വരെ കാത്തിരിക്കാൻ നിങ്ങൾ തയ്യാറാണ് ? രണ്ട് ദിവസം? അതോ പരമാവധി ഒരാഴ്ചയോ? എന്തായാലും അതിനപ്പുറത്തേക്ക് കാത്തിരിക്കാൻ ആർക്കും അത്ര താല്പര്യം കാണില്ല. എന്നാൽ, കാത്തിരിപ്പിന്‍റെ സർവ്വകാല റെക്കോർഡുകളും തകർത്തിരിക്കുകയാണ് ഡൽഹി സ്വദേശിയായ ഒരു ടെക്കി. ഓൺലൈനില്‍ ഓർഡർ ചെയ്ത ഒരു വസ്തു അദ്ദേഹത്തെ തേടിയെത്തിയത് നാല് വർഷത്തിന് ശേഷമാണ്. തനിക്കുണ്ടായ ഈ അനുഭവം അദ്ദേഹം തന്‍റെ സാമൂഹിക മാധ്യമ പേജിലൂടെ പങ്കുവച്ചു. 

നിതിൻ അഗർവാൾ എന്ന യുവാവാണ് തന്‍റെ അനുഭവം വിവരിച്ചത്. ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് തുടങ്ങുന്ന ഒരു കുറിപ്പിലൂടെയാണ് അദ്ദേഹം തന്‍റെ നാല് വര്‍ഷം നീണ്ട കാത്തിരിപ്പിന്‍റെ കഥ പറഞ്ഞത്. 2019 ലാണ് അലി എക്സ്പ്രസ് എന്ന ഓൺലൈൻ സൈറ്റിലൂടെ നിതിൻ ഒരു വസ്തു ഓർഡർ ചെയ്യുന്നത്.

2019 മെയ് മാസത്തിലാണ് അദ്ദേഹം സാധനം ഓർഡർ ചെയ്തത്. ഇതിനിടെ അലി എക്സ്പ്രസ് എന്ന ഓണ്‍ലൈന്‍ ട്രേഡിംഗ് സൈറ്റ് നിലവില്‍ ഇന്ത്യയിൽ നിരോധിച്ചു. ഒടുവില്‍ സൈറ്റ് നിരോധം നേരിട്ട് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തനിക്ക് ഓര്‍ഡര്‍ ചെയ്ത വസ്തു കൈയില്‍ കിട്ടിയതെന്നും ഇതിനിടെ നാല് വര്‍ഷങ്ങള്‍ കടന്നുപോയെന്നും അദ്ദേഹം പാര്‍സലിന്‍റെ ചിത്രം സഹിതം കുറിച്ചു. 

Most Popular

error:
Exit mobile version