ബസിനുള്ളിൽ വച്ച് പീഡിപ്പിക്കാൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ

0
4651

പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി

പത്തനംതിട്ട: ബസിനുള്ളിൽ വച്ച് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ. സ്വകാര്യ ബസിനുള്ളിൽ വച്ചായിരുന്നു പീഡനശ്രമം. പത്തനംതിട്ടയിൽ തട്ട എന്ന സ്ഥലത്ത് വച്ചായിരുന്നു പതിനേഴുകാരന് നേരെ ലൈംഗിക അതിക്രമം ഉണ്ടായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബസിനുള്ളിൽ കുട്ടിയുടെ അടുത്ത് വന്നിരുന്ന ഇയാൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ പതിനേഴുകാരൻ തന്റെ ഫോണിൽ ചിത്രീകരിച്ചു. ശല്യം കൂടിയതോടെ പ്രതി ബസിനുള്ളിൽ നിന്ന് ഇറങ്ങിയോടി രക്ഷപെട്ടു. ഈ കുട്ടിയുടെ പരാതിയിൽ കൊടുമൺ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തിട്ടുണ്ട്.

പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും കേസുമായി മുന്നോട്ടുപോകുമെന്നും പതിനേഴുകാരൻ അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിൽ മനോരമ ന്യൂസ്‌ അപ്‌ലോഡ് ചെയ്ത വീഡിയോ കാണാം താഴെ

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

‘നില്‍ക്കടാ അവിടെ. ആണുങ്ങളെ കാണുമ്പോള്‍ എന്താ സൂക്കേട്..പൊലീസിനെ വിളി’; ബസിനുളളിൽ പീഡിപ്പിക്കാൻ ശ്രമിച്ച സർക്കാർ ഉദ്യോഗസ്ഥനെ കുരുക്കി പതിനേഴുകാരൻ, പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർ സിയറാണ് പ്രതി #Police

Posted by Manorama News TV on Thursday, 22 June 2023