വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് മലയാളി മരിച്ചു

0
2432

റിയാദ്: വൈദ്യുതി കേബിളിൽ നിന്നും ഷോക്കേറ്റ് കൊല്ലം സ്വദേശിയായ കൺസഷൻ തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി സിത്തീനിൽ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാൽ സലീമാണ് ജോലി സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

രണ്ട് മാസമായി സന്ദർശന വിസയിൽ ഭാര്യയും മക്കളും എത്തിയിട്ടുണ്ട്. കുടുംബത്തോടൊപ്പം പെരുന്നാൾ കഴിഞ്ഞ് ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ നിര്യാണം.

മൃതദേഹം മറവ് ചെയ്യുന്നതിനുള്ള നിയമനടപടികൾ ഐ എസി എഫ് വെൽഫെയർ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം,ഹാഷിം മുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു. മൃതദേഹം അൽഅഹസയിൽ തന്നെ മറവുചെയ്യും.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക