വി എഫ് എസ് കേന്ദ്രം കോഴിക്കോട് വരുന്നത് മലബാറിലെ സഊദി പ്രവാസികൾക്ക് ആശ്വാസമാകും

0
2846

കൊച്ചി: വി എഫ് എസ് കേന്ദ്രം കോഴിക്കോട് വരുന്നത് മലബാറിലെ സഊദി പ്രവാസികൾക്ക് ആശ്വാസമാകും. വിസ സ്റ്റാംപിംഗിന് അപേക്ഷകൾ സമർപ്പിക്കുന്ന വെബ്സൈറ്റിലാണ് കൊച്ചിക്ക് പുറമെ കോഴിക്കോട്ട് കേന്ദ്രം കൂടി പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കൊച്ചി വിഎഫ്എസ് കേന്ദ്രത്തിന് കീഴിലായാണ് കോഴിക്കോട് പുതിയ കേന്ദ്രം അനുവദിച്ചത് എന്നാണ് അറിയാൻ സാധിക്കുന്നു. ഈ കേന്ദ്രം വഴിയുള്ള സ്ളോട്ട് ബുക്കിംഗ് ഉടൻ പ്രവർത്തനം ആരംഭിക്കും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇതുവരെ കേരളത്തിൽ കൊച്ചിയിൽ മാത്രമായിരുന്നു വിഎഫ്എസ് കേന്ദ്രം ഉണ്ടായിരുന്നത്. ഇത് മൂലം നിരവധിപേരുടെ വിസിറ്റിങ് സ്റ്റാമ്പിങ് പ്രയാസത്തിലായിരുന്നു. കൊച്ചിയിൽ അപ്പോയ്മെൻറ് കിട്ടാന് ഏറെ നാൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.

കോഴിക്കോട് കൂടി വരുന്നതോടെ കുറച്ച് കൂടി എടുപ്പമാകും. കൂടുതൽ പേർ പോകുന്ന സൗദിയിലേക്ക് ഇനിയും 10 കേന്ദ്രങ്ങളെങ്കിലും വന്നാൽ മാത്രെ പ്രായസമില്ലാതെ വിസിറ്റിങ് സ്റ്റാമ്പിങ് പ്രതിസന്ധിക്ക് പരിഹാരമാകൂ. ഇതുവരെ വിസിറ്റിങ് വിസക്ക് മാത്രമാണ് വി എഫ് എസ് പോകേണ്ടതുള്ളു. ബലിപെരുന്നാളിന് ശേഷം വിസക്ക് കൂടി ഇത് വരുന്നതോടെ തിരക്ക് വർധിക്കും.

സഊദി വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള vc.tasheer.com എന്ന വെബ്സൈറ്റിലാണ് കോഴിക്കോട്ട് കേന്ദ്രം കൂടി ഉൾപ്പെടുത്തിയത്. കോഴിക്കോട് കേന്ദ്രത്തിൽ നിന്നുള്ള ബുക്കിംഗ് സ്ളോട്ടുകൾ ഇപ്പോൾ കോൺഫിഗർ ചെയ്തിട്ടില്ല. അടുത്ത ദിവസം തന്നെ സ്ളോട്ടുകൾ ലഭ്യമാകും എന്നാണ് അറിയാന്് സാധിക്കുന്തന്. സഊദിയുടെ മുംബൈ മിഷന് കീഴിൽ കൊച്ചിയിലെ വി എഫ് എസ് കേന്ദ്രമായിരുന്നു ഇതുവരെ സഊദി വിസ സ്റ്റാംപിംഗിന് മലയാളികൾക്കുള്ള ഏക ആശ്രയം.

ഇനി മുതൽ സൗദിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വിസ ഫെസിലിറ്റേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് ഹാജരായി വിരലടയാളം പതിക്കണം. എങ്കില്‍ മാത്രമേ വിസ നടപടിക്രമങ്ങള്‍ ആരംഭിക്കുകയുള്ളൂ. നേരത്തെ ഇത് സൗദിയിലിരങ്ങി അവിടത്തെ വിമാനത്താവളത്തിൽ വെച്ചാണ് ബയോമെട്രിക് വിവരങ്ങൾ ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് വിസക്ക് അപേക്ഷിക്കുന്ന ഘട്ടത്തിൽ തന്നെ ശേഖരിക്കുന്നുവെന്നതാണ് മാറ്റം. ക്രിമിനൽ പശ്ചാത്തലമുള്ളവർ രാജ്യത്ത് എത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ സഊദി വിദേശകാര്യ മന്ത്രാലയം പുതിയ പരിഷ്കാരം നടപ്പാക്കിയത്.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക