വീഴ്ചയിൽ പരുക്കേറ്റ് ഗുരുതരമായ പരുക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ മലയാളി നാട്ടിലേക്ക് മടങ്ങി

0
1488

ശസ്ത്രക്രിയക്ക് ശേഷം നൗഷാദിന് ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു

ഫുജൈറ: ഫുജൈറ മിർബയിലുണ്ടായ വീഴ്ചയിൽ കാൽമുട്ടിനു ഗുരുതരമായ പരുക്കേറ്റ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ നൗഷാദ് മാങ്ങേടത്ത് തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, അബുദാബി ശക്തി എന്നീ സംഘടനകളുടെ സഹായത്താലാണ് മടക്കം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശസ്ത്രക്രിയക്ക് ശേഷം നൗഷാദിന് ഡോക്ടർമാർ പൂർണ വിശ്രമം നിർദേശിച്ചിരുന്നു. താമസസ്ഥലത്തെ പരിമിതികൾ മനസ്സിലാക്കി അബുദാബിയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. വീസ പുതുക്കുന്നതിനും ടിക്കറ്റും മറ്റ് രേഖകളും വളരെ വേഗം ലഭ്യമാക്കുന്നതിനും അധികാരികളുടെ സഹായത്താൽ സംഘടനാ പ്രതിനിധികൾക്ക് കഴിഞ്ഞതോടെ നൗഷാദ് കഴിഞ്ഞ ദിവസമാണ് വിദഗ്ധ ചികിത്സാക്കായി നാട്ടിലേക്ക് പോയത്.

കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സഹ രക്ഷാധികാരി കെ.പി.സുകുമാരൻ, സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് ലെനിൻ.ജി. കുഴിവേലി ,വൈസ് പ്രസിഡൻ്റ് ബൈജു രാഘവൻ, അഷ്റഫ് പിലാക്കൽ ,സന്തോഷ് ഓമല്ലൂർ, സതീഷ് ഓമല്ലൂർ, സുനിൽ  ,ജിജു ഐസക്ക്, എ.പി. സിദ്ദിഖ് , മുരളീധരൻ , അബുദാബി കേരള സോഷ്യൽ സെന്റർ കമ്മ്യൂണിറ്റി & വെൽഫെയർ സെക്രട്ടറി സുഭാഷ് മടെക്കടവ്, ഉബൈദ് കൊച്ചന്നൂർ ശക്തി അബുദാബി കേന്ദ്രകമ്മിറ്റി അംഗം എന്നിവർ നേതൃത്വം നൽകി.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക