500 മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടാൻ നിർദ്ദേശിച്ച് സ്റ്റാലിൻ

0
2057

ചെന്നൈ: വാക്ക് പാലിച്ച് സർക്കാർ. തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപറേഷൻ ലിമിറ്റഡിന്റെ (ടാസ്മാക്) കീഴിലുള്ള 500 റീട്ടെയിൽ മദ്യശാലകൾ ജൂൺ 22 മുതൽ അടച്ചുപൂട്ടും. മുൻ എക്സൈസ് മന്ത്രി സെന്തിൽ ബാലാജി ഇക്കഴിഞ്ഞ ഏപ്രിലിൽ തമിഴ്നാട് നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ചാണ് 500 മദ്യശാലകൾ അടച്ചുപൂട്ടുന്നത്. മദ്യശാലകൾ അടച്ചുപൂട്ടുന്ന കാര്യം ടാസ്മാക് തന്നെയാണ് ബുധനാഴ്ച പ്രസ്താവനയിലൂടെ അറിയിച്ചത്.

മദ്യശാലകൾ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 20നു തന്നെ ഉത്തരവ് ഇറങ്ങിയിരുന്നതായി ടാസ്മാക് അറിയിച്ചു. അടച്ചുപൂട്ടേണ്ട 500 മദ്യശാലകൾ കണ്ടെത്തിയതായും അവ നാളെ മുതൽ പ്രവർത്തിക്കില്ലെന്നും ടാസ്മാക് വ്യക്തമാക്കി. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദ്ദേശത്തിന്റെ ചുവടുപിടിച്ചാണ് നടപടിയെന്നും പറയുന്നു.