കാർഗോ വഴി വീണ്ടും സ്വർണകടത്ത്; പാഴ്സല്‍ എത്തിയത് സ്ത്രീകളുടെ പേരിൽ

0
1544

കൊച്ചി: വീണ്ടും കാര്‍ഗോയില്‍ കടത്തിയ സ്വര്‍ണം പിടികൂടി. അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കി 206 ഗ്രാം സ്വര്‍ണമാണ് നെടുമ്പാശേരി വിമാനത്താവളം വഴി കടത്തിയത്. മലപ്പുറം സ്വദേശിനികളായ സജ്ന, സൈന എന്നിവരുടെ പേരിലാണ് പാഴ്സല്‍ എത്തിയത്. യുഎഇയില്‍നിന്ന് അബൂബക്കര്‍ എന്നയാളാണ് അയച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തുടർച്ചയായ രണ്ടാം ദിവസമാണ് നെടുമ്പാശേരിയിൽ കാര്‍ഗോയിലൂടെ കടത്തിയ സ്വര്‍ണം പിടികൂടുന്നത്. ചൊവ്വാഴ്ച 60 ഗ്രാം സ്വർണാണ് പിടികൂടിയത്. ഇതിന്റെ ഭാഗമായി ഇന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ഏകദേശം 11 ലക്ഷത്തിലധികം വില വരുന്ന സ്വർണം കണ്ടെത്തിയത്. ബിസ്കറ്റ്, ബദാം തുടങ്ങിയ സാധനങ്ങളാണ് പായ്‌ക്കറ്റിനുള്ളിൽ ഉള്ളതെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ എക്സ്റേ പരിശോധനയിൽ അലുമിനിയം ഫോയിലില്‍ പൊടിരൂപത്തിലാക്കിയ സ്വർണം കണ്ടെത്തുകയായിരുന്നു.

ഈന്തപ്പഴത്തിലെ കുരു കളഞ്ഞശേഷം ഒളിപ്പിച്ച നിലയിലായിരുന്നു ഇന്നലെ പിടികൂടിയ സ്വർണം. കൂടാതെ, പാൽപ്പൊടിയിലും സ്വർണമുണ്ടായിരുന്നു. കാർഗോ എത്തിയ മേൽവിലാസം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക