ഇന്ന് സമ്മർ സോളിസ്റ്റിസ്; ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസം

0
2268

ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്ന ദിവസമാണിന്ന്. ജൂൺ ഇരുപത്തിയൊന്നിന് ലോക യോഗാദിനം ആചരിക്കുവാൻ ഇന്ത്യ ഈ ദിനം നിർദേശിച്ചത് ഈ പ്രത്യേകത ഉള്ളതിനാൽക്കൂടിയാണ്.2023 ലെ ഏറ്റവും ദൈർഘ്യമേറിയ പകലിന് ഇന്ന് (ജൂൺ 21) ഇന്ത്യയടക്കമുള്ള ഭൂമിയുടെ ഉത്തരാർധഗോളം സാക്ഷിയാകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സൂര്യന്റെ സ്ഥാനമനുസരിച്ചാണ് ഓരോ പ്രദേശത്തെയും പകലിന്റെയും രാത്രിയുടെയും ദൈർഘ്യം തീരുമാനിക്കപ്പെടുന്നത്. ഭൂമിയുടെ സഞ്ചാരപഥത്തിനനുസരിച് ഇരു ധ്രുവങ്ങൾക്കിടയിലും സൂര്യന്റെ സ്ഥാനം മാറിക്കൊണ്ടിരിക്കും. ഭൂമിയുടെ ധ്രുവങ്ങളിൽ സൂര്യനിൽ നിന്ന് പരമാവധി ചെരിവ് വരുമ്പോഴാണ് ഉത്തരായനാന്തവും ദക്ഷിണായനാന്തവും സംഭവിക്കുന്നത്. അതാത് അർദ്ധഗോളത്തിൽ ദൈർഘ്യം കൂടിയ പകലുകളും ദൈർഘ്യം കുറഞ്ഞ രാത്രിയും ഈ ദിനങ്ങളിലാണ് ഉണ്ടാവുക. ഗ്രീഷ്മ അയനാന്തദിനമായ (Summer Solstice) ഇന്ന് ഉത്തരായനരേഖയ്ക്കു നേർമുകളിലാണ് സൂര്യന്റെ സ്ഥാനം. അതുകൊണ്ടാണ് ഉത്തരാർധഗോളത്തിൽ ദൈർഘ്യമേറിയ പകൽ അനുഭവപ്പെടുന്നത്.

ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിൽ ഒരു വർഷത്തിൽ ഏറ്റവും നീണ്ട പകലും ഏറ്റവും ചെറിയ രാത്രിയും ഇന്നാണുണ്ടാവുക. ദക്ഷിണാർദ്ധ ഗോളത്തിൽ ഡിസംബർ 21 അല്ലെങ്കിൽ 22 എന്നീ ദിവസങ്ങളിൽ ആണ് ഇത് സംഭവിക്കുന്നത്. ഏറ്റവും നീളം കുറഞ്ഞ രാത്രിക്കും ഉത്തരാർധ ഗോളം സാക്ഷിയാകും. അതേ സമയം, ദക്ഷിണാർധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയുടെ ദിവസമായിരിക്കും ഇന്ന്.

ന്യൂഡൽഹിലെ സൂര്യോദയവും അസ്തമയവും

∙ഉദയം: 5.24 എഎം

∙അസ്തമയം: 7.23 പിഎം

∙പകൽ ദൈർഘ്യം: 13 മണിക്കൂർ 58 മിനിറ്റ് 01 സെക്കൻഡ്

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക