ഉള്‍വസ്ത്രത്തിന് ഭാരക്കൂടുതല്‍, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന നിലയിൽ സ്വർണ്ണം; തേച്ചുപിടിപ്പിച്ചത് ലക്ഷങ്ങളുടെ സ്വർണ്ണം, കരിപ്പൂരില്‍ ഒരാള്‍

0
3096

ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്

മലപ്പുറം: ദുബൈയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി (34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബൈയില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി.

ജംഷാദ്

തുടർന്ന് വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടു. ഉള്‍വസ്ത്രം തൂക്കിനോക്കിയപ്പോള്‍ 500 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്.

സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയശേഷം ലായനി രൂപത്തിലാക്കിയാണ് ഉള്‍വസ്ത്രത്തില്‍ അതിവിദഗ്ധമായി തേച്ചുപിടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.

ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

———      ———–    ———-    ———-    ———-   

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക