സഊദിയിൽ ബലിപെരുന്നാൾ നിസ്കാര സമയം പ്രഖ്യാപിച്ചു

0
10114

റിയാദ്: സഊദി അറേബ്യയിലെ എല്ലാ പള്ളികളിലും ഈദ് ഗാഹുകളിലും ഈദ് അൽ അദ്ഹ നിസ്‌കാരങ്ങൾ നടത്താൻ ഇസ്‌ലാമിക കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖ് നിർദ്ദേശിച്ചു.
എന്നാൽ, ചില ഗ്രാമപ്രദേശങ്ങളിൽ സാധാരണ നിലയിൽ വിശ്വാസികൾ പെരുന്നാൾ നമസ്‌കാരത്തിനായി പോകാത്ത പള്ളികളിലും പ്രാർത്ഥനാ കേന്ദ്രങ്ങളിലും ഇത് ബാധകമല്ലെന്നും ഈ നിർദ്ദേശത്തിൽ നിന്ന് ഇവയെ ഒഴിവാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അവർക്ക് സാധാരണ അവർ പോകുന്ന പള്ളികളിലോ സ്ഥലങ്ങളിലോ നിസ്കാരത്തിനായി ഒരുമിച്ച് കൂടാം.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

രാജ്യത്ത് സൂര്യോദയത്തിന് ശേഷം 15 മിനിറ്റിന് ശേഷമായിരിക്കും പെരുന്നാൾ നിസ്‌കാരം നടക്കുക. രാജ്യത്തെ മിക്കയിടങ്ങളിലും സൂര്യോദയം വ്യത്യാസമുള്ളതിനാൽ പെരുന്നാൾ നിസ്‌കാര സമയവും വിവിധയിടങ്ങളിൽ വ്യത്യസ്‌തമായിരിക്കും.

സഊദിയിൽ ജൂൺ 19 ന് ദുൽഹിജ്ജ ഒന്നാണെന്ന് തുടക്കമാണെന്ന് സഊദി അറേബ്യൻ സുപ്രീം കോടതി ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം അറഫാത്ത് ദിനം ജൂൺ 27 ചൊവ്വാഴ്ചയും സഊദിയിൽ ബലിപെരുന്നാൾ ജൂൺ 28 ബുധനാഴ്ചയും ആഘോഷിക്കും.

പെരുന്നാൾ പ്രമാണിച്ച് സ്വകാര്യ, ലാഭേച്ഛയില്ലാത്ത മേഖലകളിലെ തൊഴിലാളികൾക്ക് 4 ദിവസത്തെ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജൂൺ 27 ന് സമാനമായി ദുൽഹിജ്ജ 9 ന് അറഫാത്തിൽ നിൽക്കുന്ന ദിവസമായ ചൊവ്വാഴ്ച ഈദ് അൽ അദ്ഹ അവധികൾ ആരംഭിക്കുമെന്നും 12 ദുൽഹിജ്ജ, അഥവാ ജൂൺ 30 വെള്ളിയാഴ്ച അവസാനിക്കുമെന്നും മന്ത്രാലയം ട്വിറ്റർ അക്കൗണ്ടിൽ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, തൊഴിൽ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനിലെ ആർട്ടിക്കിൾ 24-ൽ അനുശാസിക്കുന്ന പ്രകാരം വെള്ളിയാഴ്ച വാരാന്ത്യ അവധി ആയതിനാൽ വെള്ളിയാഴ്ച കൂടാതെയുള്ള നാല് ദിനം പെരുന്നാൾ അവധിയായി നൽകേണ്ടി വരും.

——— ———– ———- ———- ———-

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക