മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു

0
1708

മക്ക: മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയിലെ നടമ്മൽ സ്വദേശി പുതിയകത്ത് ഹംസയാണ് മരിച്ചത്. 78 വയസ്സായിരുന്നു. ജൂണ് 19ന് തിങ്കളാഴ്ച മക്കയിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം.

ജൂൺ 8 ന് സ്വകാര്യ ഗ്രൂപ്പ് വഴി ഹജ്ജിന് എത്തിയതായിരുന്നു. മുംബെയിൽ സ്ഥിര താമസക്കാരനായിരുന്ന ഇദ്ദേഹം. മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ലീഗൽ ഡിപ്പാർട്ട്മെന്റ് കൺവയൻസിൽ സൂപ്രണ്ടായി വിരമിച്ചയാളാണ്.

ഭാര്യ: സൗദ കാത്ത്.
മക്കൾ: അർഷാദ് (ബാങ്ക് ഓഫ് ഒമാൻ) ഷബീർ (മുനിസിപ്പൽ കോ-ഓപ്പറേറ്റീവ് ബാങ്ക്, ന്യൂ മുംബൈ) മുംതാസ് (യൂണിയൻ ബാങ്ക് ഓഫ് ന്യൂ മുംബൈ)
സീനത്ത് (എച്ച്ആർ, ഐസിഐസിഐ സെക്യൂരിറ്റീസ്
ലിമിറ്റഡ് ന്യൂ മുംബൈ)

മരുമക്കൾ: നൂർജഹാൻ (ഫിസിയോ തെറാപ്പിസ്റ്റ് കണ്ണൂർ), ഷാദിയ (മുംബൈ), ഷാനവാസ് കൊടുങ്ങല്ലൂർ (വൈസ്
പ്രസിഡന്റ്, ടെക്നോളജി ടീം, എസ്സിലർ ബാംഗ്ലൂർ)