പുതിയ 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ

0
1327

പുതിയ 500 വിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഡീലാണ് ഇത്. അടുത്തിടെ 470 വിമാനങ്ങൾ വാങ്ങിയ എയർ ഇന്ത്യയെയാണ് ഇൻഡിഗോ പിന്നിലാക്കിയത്. ഈ മാസം 19ന് പാരിസ് എയർ ഷോയിൽ വച്ചാണ് ഈ കരാർ ഒപ്പിട്ടത്.

ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് എയർ ഇന്ത്യ 470 വിമാനങ്ങൾ വാങ്ങാൻ ബോയിംഗുമായി ധാരണയായത്. 70 ബില്ല്യൺ ഡോളറിനായിരുന്നു കരാർ.

നിലവിൽ ഒരു ദിവസം 1800 വിമാനങ്ങളായി നിലവിൽ ഇൻഡിഗോയുടേതായി സർവീസ് നടത്തുന്നത്. 78 ആഭ്യന്തര എയർപോർട്ടുകളെയും 20 രാജ്യാന്തര എയർപോർട്ടുകളെയും ഇൻഡിഗോ വിമാനങ്ങൾ ബന്ധിപ്പിക്കുന്നുണ്ട്.

——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക