തബൂക്ക്: സഊദിയിലേക്ക് മയക്കുമരുന്ന് കടത്ത് പ്രതിക്ക് 25 വർഷം തടവും ഒരു ലക്ഷം റിയാൽ പിഴയും ശിക്ഷ. മയക്കുമരുന്ന് കടത്ത് പ്രതിയായ സൗദി പൗരനെയാണ് തബൂക്ക് അപ്പീൽ കോടതി 25 വർഷം തടവിന് ശിക്ഷിച്ചത്.
മൂന്നു കിലോയോളം കറുപ്പ് കടത്തിയ കേസിലാണ് സൗദി പൗരനെ കോടതി ശിക്ഷിച്ചത്. ശിക്ഷ പൂർത്തിയാക്കിയ ശേഷം വിദേശ യാത്ര നടത്തുന്നതിൽ നിന്ന് പ്രതിക്ക് 25 വർഷത്തേക്ക് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
പ്രതിക്ക് ഒരു ലക്ഷം റിയാൽ പിഴയും ചുമത്തി. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ അടക്കമുള്ള സൗദി പൗരന്റെ ഉപകരണങ്ങൾ കണ്ടുകെട്ടാനും സിം കാർഡ് റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക