ജിദ്ദ: സഊദിയിലെ വിവിധ പ്രവിശ്യകളിൽ കഴിഞ്ഞ മാസം മാത്രം അഴിമതി കേസുകളിൽ സ്വദേശികളും വിദേശികളും അടക്കം 141 പേരെ അറസ്റ്റ് ചെയ്തതായി ഓവർസൈറ്റ് ആന്റ് ആന്റി-കറപ്ഷൻ അതോറിറ്റി അറിയിച്ചു.
അഴിമതിയും കൈക്കൂലിയും അധികാര ദുർവിനിയോഗവും പണംവെളുപ്പിക്കലും വ്യാജ രേഖാനിർമാണവും സംശയിച്ച് കഴിഞ്ഞ മാസം 253 പേരെയാണ് ചോദ്യം ചെയ്തത്. ഇതിൽ കുറ്റക്കാരാണെന്ന് വ്യക്തമായ 141 പേരെ അറസ്റ്റ് ചെയ്തു. പ്രതിരോധ, ആഭ്യന്തര, ആരോഗ്യ, മുനിസിപ്പൽ, വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥരും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥരും അറസ്റ്റിലായിട്ടുണ്ട്.
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക