ബോട്ടിനെ വിടാതെ പിന്തുടർന്ന് കൊലയാളിത്തിമിംഗലം

കൊലയാളിത്തിമിംഗലമാണ് വീഡിയോയിൽ ഉള്ളത്. ഒരു ബോട്ടിനെ തുടരെ പിന്തുടരുന്ന ഒരു കൊലയാളിത്തിമിംഗലത്തെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ജിബ്രാൾട്ടർ കടലിടുക്കിലൂടെയുള്ള യാത്രയ്ക്കിടെയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ബോട്ടിലെ ഡെലിവറി ജീവനക്കാർ തന്നെയാണ് പ്രസ്തുത വീഡിയോ പകർത്തിയത്. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളിൽ കാണുന്നത് ഒരു കൊലയാളിത്തിമിംഗലം ബോട്ടിനെ വിടാതെ പിന്തുടരുന്നതും ആക്രമിക്കാൻ വരുന്നതുമാണ്.

ബോട്ടിന്റെ നേരെ കുതിക്കുന്ന കൊലയാളിത്തിമിംഗലത്തിന് എങ്ങനെ എങ്കിലും തന്റെ ലക്ഷ്യസ്ഥാനത്ത് എത്തണം എന്ന് മാത്രമേ ഉള്ളൂ. അതുകൊണ്ട് തന്നെ ഒരു ഘട്ടത്തിലും അത് പിന്മാറാൻ തയ്യാറാവാതെ വീണ്ടും വീണ്ടും ബോട്ടിനെ അക്രമിക്കാൻ തന്നെ ശ്രമിക്കുകയാണ്. വീഡിയോയുടെ കാപ്ഷനിൽ തങ്ങളുടെ ഡെലിവറി ജീവനക്കാർ പകർത്തിയ ദൃശ്യങ്ങളിൽ കൊലയാളിത്തിമിംഗലം ബോട്ടിനെ അക്രമിക്കാൻ വരികയാണ് എന്ന് കുറിച്ചിട്ടുണ്ട്.

catamaranguru പങ്കുവച്ച വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ കറങ്ങിക്കൊണ്ടിരിക്കയാണ്. നിരവധിപ്പേരാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമുകളിൽ വീഡിയോ പങ്കുവച്ചതും വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയതും. ഇത് ഒരു ഭയപ്പെടുത്തുന്ന ദൃശ്യമാണ് എന്നാണ് മിക്കവരും വീഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്.

Most Popular

error:
Exit mobile version