മക്ക: സഊദിയിൽ വ്യാജ ഹജ് സർവ്വീസ് തട്ടിപ്പ് മൂന്നു വിദേശികൾ പിടിയിലായതായി സുരക്ഷ വിഭാഗം അറിയിച്ചു. ഈജിപ്തുകാരായ മൂന്നു പേരും വിസിറ്റിങ് വീസയിലാണ് രാജ്യത്തെത്തിയിട്ടുള്ളത്.
ഹജ് സർവീസ് നടത്തുന്നതായി പ്രചാരണം നടത്തുകയും ഹജ് കമ്പനികളുടേതെന്ന പേരിൽ വളകൾ വിതരണം ചെയ്യുകയും ചെയ്ത സംഘം സമൂഹ മാധ്യമങ്ങൾ വഴി ഹോട്ടലുകളിൽ താമസ സേവനം നൽകുന്നുവെന്ന പരസ്യവും നൽകിയിരുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളിൽ നിന്ന് ഇതുവഴി ശേഖരിച്ച പണവും കണ്ടെടുത്തു. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷനു കൈമാറി.
…