ഉംറ വിസയില്‍ സഊദിയിലുള്ളവർ ഇന്നു തന്നെ രാജ്യം വിടണം; മടങ്ങാത്തവരെ കാത്തിരിക്കുന്നത് പിഴയും പ്രവേശന വിലക്കും

0
1025

മക്ക: ഇന്ന് ജൂൺ 18ന് ശേഷവും സൗദിയിൽ നിന്ന് മടങ്ങാത്ത ഉംറ വിസക്കാർക്ക് 25000 റിയാൽ വരെ പിഴ ചുമത്തുമെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.

മടങ്ങാത്തവരെ പിടിക്കപ്പെട്ടാൽ പിഴയ്ക്ക് പുറമെ വിരലടയാളം എടുത്ത് നാടുകടത്തുകയും ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ദുൽഹജ് മാസത്തിന് മുന്നോടിയായാണ് എല്ലാ ഉംറ വീസക്കാരും നാട്ടിലേക്ക് മടങ്ങേണ്ടത്. ഉംറ വീസ ഉപയോഗപ്പെടുത്തി നിരവധി കുടുംബങ്ങൾ സൗദിയിലുണ്ട്. ഇവരെല്ലാം മൂന്ന് മാസം കാലാവധി ലഭിക്കുമെന്ന് കരുതിയാണ് നിൽക്കുന്നത്. ഇത് കനത്ത പിഴ ലഭിക്കാൻ ഇടയാകും. ഇതൊഴിവാക്കാൻ ഉംറ വീസയിൽ എത്തിയ എല്ലാവരും ഇന്ന് രാത്രിക്ക് മുമ്പായി സൗദി വിടണം.

ജൂണ്‍ നാലിനാണ് ഈ സീസണിലെ അവസാന ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചത്. ഇവരുടെ വീസാ കാലാവധിയും മൂന്ന് മാസമാണെങ്കിലും ഹജ് കാലമായതിനാൽ തിരിച്ചുപോകാനുള്ള അവസാന തിയതി ജൂണ്‍ 18 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി.