മക്കയിലും മദീനയിലും ഫോട്ടോയെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കി ഹജ്ജ് ഉംറ മന്ത്രാലയം

0
2404

മക്ക: മക്കയിലും മദീനയിലും ഫോട്ടോയെടുക്കുമ്പോൾ
ശ്രദ്ധിക്കേണ്ട നിർദേശങ്ങൾ ഹജ് മന്ത്രാലയം വ്യക്തമാക്കി. നിങ്ങളെ കാത്തിരിക്കുന്നു എന്ന ഹാഷ്ടാഗോടെയാണ് ഹജ് മന്ത്രാലയം ബോധവൽക്കരണ ക്യാമ്പയിൻ വഴി നിർദേശങ്ങൾ നൽകിയത്.

ഫോട്ടോയെടുക്കുന്നവർ അതിനു വേണ്ടി ദീർഘനേരം നിന്ന് മറ്റുള്ളവർക്ക് പ്രയാസമുണ്ടാക്കാതിരിക്കുക.
ത്വവാഫ് നിർവഹിക്കുന്ന സ്ഥലത്ത് ഫോട്ടോയെടുക്കാതിരിക്കുക.
വഴി തടസമുണ്ടാകാൻ കാരണമാകുന്ന തരത്തിൽ ഫോട്ടോയെടുക്കാതിരിക്കുക.
മറ്റുള്ളവരുടെ സ്വാകര്യതകൾക്ക് ഭംഗമുണ്ടാക്കുന്ന തരത്തിൽ ഫോട്ടോയെടുക്കാതിരിക്കുക
എന്നീ നാലു നിർദേശങ്ങളോടൊപ്പം വിശുദ്ധ ഭൂമിയിൽ കൂടുതൽ പുണ്യ കർമങ്ങൾ ചെയ്യുന്നതിനായി സമയം ഉപയോഗപ്പെടുത്തുവാൻ ഹാജിമാരോട് ആഹ്വാനം ചെയ്തു.