മക്ക: ഞായാറാഴ്ച മാസപ്പിറ ദർശിക്കാൻ
സാധ്യതയുണ്ടെന്ന് ജ്യോതിശാസ്ത്ര സൊസൈറ്റി അറിയിച്ചു. ഞായറാഴ്ച മക്കയിൽ വൈകുന്നേരം 07:05 ന് സൂര്യൻ അസ്തമിക്കും. ആ സമയത്ത് ചന്ദ്രൻ ചക്രവാളത്തിന് മുകളിലായിരിക്കുമെന്നും അസോസിയേഷൻ മേധാവി എഞ്ചിനീയർ മജീദ് അബു സഹ്റ പറഞ്ഞു.
ജൂണ് 18ന് ഞായറാഴ്ച മാസപ്പിറവി ദൃശ്യമായാൽ, തിങ്കളാഴ്ച ദുൽഹജ് 1 ആയിരിക്കും. ദുൽഹജ് ഒമ്പത് വരുന്ന ജൂണ് 27ന് ചൊവ്വാഴ്ചയായിരിക്കും അറഫ ദിനം. ഇതിന്റെ അടിസ്ഥാനത്തിൽ സൗദിയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും ജൂണ് 28ന് ബുധനാഴ്ചയായിരിക്കും ബലിപ്പെരുന്നാൾ.