ജിദ്ദ: സൗദി എയർലൈൻസ് പൈലറ്റ് ബന്ദർ അൽ ഖർഹാദിയെ കാറിലിട്ട് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ മക്ക പ്രവിശ്യയിൽ നടപ്പാക്കി.
ബറകാത്ത് ബിൻ ജബ്രീൻ കനാനി എന്ന സൗദി പൗരനെയാണ് കഴിഞ്ഞ ദിവസം വധിച്ചത്. കഴിഞ്ഞ ഡിസംബറിൽ സൗദി എയർലൈൻസ് പൈലറ്റ് ബന്ദർ ഖർഹാദിയെ ജിദ്ദയിൽ സുഹൃത്തിനാൽ ദാരുണമായി കൊലപ്പെട്ടത്.
ഒരു അപ്പാർട്ട്‌മെന്റിന്റെ പാർക്കിംഗ് ഏരിയയിൽ പ്രതി ബന്ദറിനെ കാറിൽ കയറ്റി കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജിദ്ദ ക്രിമിനൽ കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും അപ്പീൽ കോടതിയും സുപ്രീം കോടതിയും പ്രസ്തുത ശിക്ഷ ശരിവെക്കുകയും ചെയ്തു.