റിയാദ്: ഉംറ വിസയിൽ സഊദിയിൽ എത്തിയവർക്ക് സ്വദേശങ്ങളിലേക്ക് മടങ്ങാനുള്ള സമയപരിധി അവസാനിക്കുന്നു. ഈ മാസം 18 നുള്ളിൽ ഉംറ വിസക്കാർ സഊദിയിൽ നിന്ന് മടങ്ങണമെന്നാണ് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉംറ വിസയില്‍ രാജ്യത്ത് എത്തിയ തീര്‍ഥാടകര്‍ സഊദി അറേബ്യ വിടേണ്ട അവസാന തിയ്യതി ജൂണ്‍ 18ന് ആണെന്ന് മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഹജ്ജ് സീസൺ ആയതിനെ തുടർന്നാണ് ഉംറ വിസക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സാധാരണ നിലയിൽ ഉംറ വിസ മൂന്ന് മാസം ആണെങ്കിലും ഹജ്ജിനോട് അടുത്ത സമയങ്ങളിൽ ഉംറ വിസ കാലാവധി കുറച്ചു കൊണ്ടു വരികയാണ് ചെയുന്നത്. സമയപരിധിക്കുള്ളിൽ തിരിച്ചു പോകാത്തവർക്കെതിരെ പിഴയും തടവും വിലക്കും ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ഉംറ വിസക്കാരെ സഊദിയിൽ എത്തിക്കുന്ന കമ്പനികൾക്കെതിരെയും പിഴ ഉൾപ്പെടെയുള്ള നടപടികൾ മന്ത്രാലയം കൈകൊള്ളും.
നിലവിൽ ഉംറ വിസക്കാർക്ക് സഊദിയിൽ എവിടെയും സഞ്ചരിക്കാൻ സ്വാതന്ത്ര്യം ഉള്ളതിനാൽ ഫാമിലികൾ പോലും ഉംറ വിസയിൽ സഊദിയിലേക്ക് വരുന്നുണ്ട്. എന്നാൽ, ജൂൺ 18 നുള്ളിൽ സഊദിയിൽ നിന്ന് മടങ്ങണമെന്ന നിബന്ധന പലരും ശ്രദ്ധിക്കാതെ നിൽക്കുന്നതായി അറിയുന്നുണ്ട്. ഇത്തരക്കാർ നിയമ നടപടികൾക്ക് വിധേയരാകേണ്ടി വരും.
അതേസമയം, ഹജ്ജ് സമയം കഴിയുന്നതോടെ പുതിയ ഉംറ തീർതഥാടകരെ സ്വീകരിക്കാൻ മന്ത്രാലയം പദ്ധതികൾ ആവിഷ്കരിക്കും.
——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക




