റിയാദ് – മലപ്പുറം ജില്ല കെഎംസിസി ലഹരി ബോധവൽക്കരണം നാളെ

റിയാദ്: ‘ലഹരി, ആത്മ സംഘർഷം’ എറിഞ്ഞു തീരാനുള്ളതല്ല മലയാളിയുടെ പ്രവാസം’ എന്ന ശീർഷകത്തിൽ റിയാദ് – മലപ്പുറം ജില്ല കെഎംസിസി വെൽഫെയർ വിംഗ് പ്രവാസികൾക്കായി ലഹരി ബോധവൽക്കരണം സംഘടിപ്പിക്കുന്നു. ജൂൺ 16 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ബത്ഹ അപ്പോളോ ഡിമോറ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ മുഴുവൻ കെഎംസിസി പ്രവർത്തകരും പങ്കെടുക്കണമെന്ന് ഭാരവാഹികൾ ആഭ്യർത്ഥിച്ചു.