പൊതുസ്ഥലത്ത്‌ സംഘർഷം; എട്ടു വിദേശികൾ അറസ്റ്റിൽ

0
2498

മക്ക: പൊതുസ്ഥലത്ത്‌ സംഘർഷത്തിലേർപ്പെട്ട എട്ടു വിദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമകളിൽ രാജ്യത്ത് കഴിയുന്ന ഏഴു യുവാക്കളും വിസിറ്റ് വിസയിൽ സൗദിയിൽ പ്രവേശിച്ച ഒരു യുവാവുമാണ് അറസ്റ്റിലായത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഘർഷത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് കുറ്റവാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. മുൻ വൈരാഗ്യത്തെ തുടർന്നാണ് സംഘം സംഘർഷത്തിലേർപ്പെട്ടതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി.

——— ———– ———- ———- ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക