യൂട്യൂബിൽ നിന്ന് പണം ലഭിക്കാൻ ഇനി എളുപ്പം; മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി കമ്പനി

0
3510

യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ ഏറ്റവും വലിയ സങ്കടമാണ് കൃത്യമായി വരുമാനം ലഭിക്കുന്നില്ല എന്നത്. എന്നാൽ യൂട്യൂബ് തങ്ങളുടെ മോണിറ്റൈസേഷൻ പോളിസിയിൽ മാറ്റം വരുത്തുകയാണ്. ഇനി മുതൽ 500 സബ്‌സ്‌ക്രൈബർമാരായാൽ യൂട്യൂബ് പണം നൽകും.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചെറിയ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടി പ്രാധാന്യം നൽകി യൂട്യൂബ് പാർട്ട്ണർ പ്രോഗ്രാമിലേക്ക് വേണ്ടി മാനദണ്ഡങ്ങൾ ലഘൂകരിക്കുകയാണ് യൂട്യൂബ്. ചാനലിന് മോണിറ്റൈസേഷൻ ലഭിക്കാനായി യൂട്യൂബ് നിഷ്‌കർശിക്കുന്ന സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 500 ലേക്ക് താഴത്തുക മാത്രമല്ല വാച്ച് അവറിലും കമ്പനി കുറവ് വരുത്തിയിട്ടുണ്ട്. മോണിറ്റൈസേഷൻ നേടാൻ ഇനി 3000 വാച്ച് അവർ മതി. ഒപ്പം യൂട്യൂബ് ഷോർട്ട്‌സിന്റെ വ്യൂസ് 10 മില്യണിൽ നിന്ന് 3 മില്യണായും കുറച്ചിട്ടുണ്ട്.

അമേരിക്ക, യുകെ, കാനഡ, തായ്വാൻ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലാണ് പുതുക്കിയ ഭേദഗതി നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. യൂ ട്യൂബ് ഷോർട്സ് അപ്‌ലോഡ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം ലഭിക്കുന്ന തരത്തിലുള്ള പദ്ധതികൾ വരുന്നുവെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു. മെറ്റാ, ടിക്‌റ്റോക് തുടങ്ങിയ എതിരാളികളിൽ നിന്നുള്ള മത്സരത്തെ ചെറുക്കാനാണ് യു ട്യൂബും കൂടുതൽ വരുമാനം നൽകാൻ ഒരുങ്ങുന്നത്. 

ഷോർട്ട്‌സ് ഫോക്കസ് ചെയ്‌ത സ്രഷ്‌ടാക്കൾക്ക് 1,000 സബ്‌സ്‌ക്രൈബർമാരും 90 ദിവസത്തിനുള്ളിൽ അവരുടെ ഹ്രസ്വ വീഡിയോകളിൽ കുറഞ്ഞത് 10 ദശലക്ഷം കാഴ്‌ചക്കാരുമുണ്ടായിട്ടുണ്ടെങ്കിൽ പുതിയ പദ്ധതിയിൽ ചേരാനാകും. നിലവിലുള്ള പദ്ധതിയിൽ യൂട്യൂബർമാർക്ക് 1,000-ലധികം സബ്‌സ്‌ക്രൈബർമാരും 4,000 മണിക്കൂറുകളുടെ കാഴ്ചകളും ആവശ്യമാണ്.

15 വർഷത്തിലേറെയായി യൂ ട്യൂബ് അതിന്റെ പ്ലാറ്റ്‌ഫോമിൽ ദൈർഘ്യമേറിയ വീഡിയോകളുടെ സ്രഷ്‌ടാക്കളുമായി പരസ്യ വരുമാനം പങ്കിടുന്നുണ്ടെങ്കിലും, ഇപ്പോൾ  അതിന്റെ പ്ലാറ്റ്‌ഫോമിൽ നിലവിലുള്ളവരെ നിലനിർത്തിക്കൊണ്ട് പുതിയ സ്രഷ്‌ടാക്കളെ ആകർഷിക്കുന്നതിനാണ് പ്രാധാന്യം നൽകുന്നത്.

സംഗീത ലൈസൻസിങുമായി ബന്ധപ്പെട്ട എല്ലാ സങ്കീർണതകളും നീക്കംചെയ്യാനും കാര്യങ്ങൾ കൂടുതൽ ലളിതമാക്കുവാനും ശ്രമമുണ്ട്.
ക്രിയേറ്റർ മ്യൂസിക്’ കലാകാരന്മാരിൽ നിന്നും നേരിട്ട് യു ട്യൂബ് അപ്‌ലോഡ് ചെയ്യുന്നവർക്ക് വാങ്ങാനുള്ള സൗകര്യവും കമ്പനി കൊണ്ടു വരുന്നുണ്ട്.

———      ———–    ———-    ———-    ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക