ഇന്ത്യൻ വിദ്യാർഥിനി കുത്തേറ്റു മരിച്ചു, കുത്തേറ്റ മറ്റൊരു സുഹൃത്ത് ആശുപത്രിയിൽ; ബ്രസീലിയൻ യുവാവ് അറസ്റ്റിൽ

0
2255

കഴിഞ്ഞവർഷം മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്

ലണ്ടൻ: വെംബ്ലിയിലെ നീൽഡ് ക്രസന്റിലുള്ള ഫ്ലാറ്റിൽ ഇന്ത്യൻ യുവതി കുത്തേറ്റു മരിച്ചു. ഇതേ ഫ്ലാറ്റിൽ താമസിക്കുന്ന ബ്രസീലുകാരനെ ലണ്ടൻ മെട്രോപോളിറ്റൻ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിൽ ഉപരിപഠനം നടത്തുന്ന ഹൈദരാബാദ് സ്വദേശിനിയായ കൊന്തം തേജസ്വിനി റെഡ്ഡി (27) ആണ് കൊല്ലപ്പെട്ടത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

തേജസ്വിനിയെ കൂടാതെ അവരുടെ സുഹൃത്തായ അഖില (28) എന്ന യുവതിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ചികിത്സയിലാണ്. തേജസ്വിനിയോടൊപ്പം മുൻപ് താമസിച്ചിരുന്ന ബ്രസീലിയൻ പൗരനാണ് കൊലപാതകം നടത്തിയതെന്ന് തേജസ്വിനിയുടെ ബന്ധു വിജയ് പറഞ്ഞു. ഒരാഴ്ച മുൻപാണ് തേജസ്വിനി സുഹൃത്തുക്കൾക്കൊപ്പം താമസം മാറിയത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഉപരിപഠനത്തിനായി തേജസ്വിനി ലണ്ടനിലേക്കു പോയത്. 

സംഭവവുമായി ബന്ധപ്പട്ടെ 24 ഉം 23 ഉം വയസ്സുള്ള ഒര സ്ത്രീയും പുരുഷനും പിടിയിലായി. സ്ത്രീയെ ചോദ്യം ചെയ്തു വിട്ടയച്ചു. യുവാവ് കസ്റ്റഡിയിൽ തുടരുകയാണ്. സംഭവത്തിൽ 23 വയസ്സുള്ള മറ്റൊരു യുവാവിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വെംബ്ലിയിലെ ഫ്ലാറ്റിൽ യുവതികൾക്കു കുത്തേറ്റതുമായി ബന്ധപ്പെട്ട് പൊലീസിന് വിവരം ലഭിച്ചത്. ആംബുലൻസുമായി പൊലീസ് എത്തിയ വേളയിൽ യുവതികൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. അടിയന്തര ചികിത്സ നൽകിയെങ്കിലും തേജസ്വിനി സംഭവ സ്ഥലത്തുതന്നെ മരിച്ചു. 28കാരിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ബ്രസീലുകാരന് പുറമെ സംഭവ സ്ഥലത്തുനിന്ന് മറ്റൊരു യുവാവിനെയും യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, യുവതിക്ക് സംഭവത്തിൽ പങ്കില്ലെന്നുകണ്ട് പൊലീസ് വിട്ടയച്ചു.

ബിരുദാനന്തര പഠനത്തിനായി കഴിഞ്ഞ വർഷം മാർച്ചിലാണ് തേജസ്വിനി ലണ്ടനിലെത്തിയത്. നോട്ടിങ്ഹാം യൂനിവേഴ്സിറ്റിയിലായിരുന്നു പഠനം. ഹൈദരാബാദിലെ ചമ്പാപേട്ട് സ്വദേശിനിയായ ഇവർ കൂട്ടുകാർക്കൊപ്പമാണ് താമസിച്ചിരുന്നത്.

———      ———–    ———-    ———-    ———- ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക