മുടിച്ചുരുളുകൾക്കിടയിൽ പാമ്പിനെ വളർത്തി യുവാവ് !

ഡെവിൻ എന്ന യുവാവിന്റേതും അവന്റെ പെറ്റിന്റേതും ആണ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 
പെറ്റ് ഒരു പൂച്ചയോ പട്ടിയോ ഒന്നും അല്ല, മറിച്ച് ഒരു കുഞ്ഞ് പാമ്പാണ്. ഡെവിൻ പങ്ക് വച്ചിരിക്കുന്ന വീഡിയോയിൽ കാണുന്നത് അവന്റെ പെറ്റ് ആയ പാമ്പ് അവന്റെ ചുരുണ്ട മുടിയിഴകൾക്ക് അകത്ത് ഇരിക്കുന്നതാണ്. പാമ്പിനെ മുടിയിൽ നിന്നും വേർപെടുത്താൻ ശ്രമിക്കുമ്പോൾ അവന്റെ നന്നായി വച്ചിരിക്കുന്ന മുടികൾ അലങ്കോലമാവുന്നതും വീഡിയോയിൽ കാണാം. 

ഡെവിൻ തന്നെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ എഴുതിയത് റിയൽ ലൈഫ് മെഡൂസ എന്നാണ്. മറ്റ് ചിലർ കുറിച്ചത് യുവാവിന്റെ ക്ഷമയെ പറ്റിയാണ് പാമ്പിന് നോവാതെയും മുടിയുടെ ചുരുളുകൾക്ക് അധികം കോട്ടം വരാതെയും യുവാവ് പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചതിനെ കുറിച്ചാണ് ഇവർ കുറിച്ചത്. 

എന്നാൽ, എല്ലാവരും വീഡിയോയ്‍ക്ക് പൊസീറ്റീവായ കമന്റുകൾ അല്ല നൽകിയത്. ചിലർ എന്തിനാണ് യുവാവ് ഇത് ചെയ്തത് എന്നും വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത് എന്നും ചോദിച്ചു. മറ്റ് ചിലർ ഈ വീഡിയോ കാണാൻ ബുദ്ധിമുട്ടുണ്ട് എന്നും അത് കാണുന്നത് അത്ര എളുപ്പമല്ല എന്നുമാണ് കുറിച്ചത്. 

Most Popular

error:
Exit mobile version