അനുമതി പത്രമില്ലാത്തവര്‍ക്ക് ഹജ്ജിന് യാത്രാ സൗകര്യം ചെയ്താല്‍ ജയിലും 50,000 റിയാല്‍ പിഴയും

0
790

മക്ക: അനുമതി പത്രമില്ലാത്തവര്‍ക്ക് ഹജിന് യാത്രാ സൗകര്യം ചെയ്താല്‍ ആറു മാസം ജയിലും 50,000 റിയാല്‍ പിഴശിക്ഷയും ലഭിക്കുമെന്ന് പൊതുസുരക്ഷാ ഡയരക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പ്രവാസികളായെ നിയമലംഘകരെ നാടു കടത്തുകയും ചെയ്യും.

അനധികൃതമായി കൊണ്ടുപോകുന്നവരുടെ എണ്ണം അനുസരിച്ച് പിഴത്തുക ഇരട്ടിയാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. നിയമലംഘകരെ കുറിച്ച് പോലീസില്‍ അറിയിക്കാന്‍ പൊതുജനങ്ങളോട് ഡയരക്ടറേറ്റ് അഭ്യര്‍ഥിച്ചു. പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് മേയ് 15 മുതല്‍ മക്കയിലേക്ക് പ്രവേശനം വിലക്കിയിട്ടുണ്ട്.