ഇന്ത്യയിലേക്ക് പുതിയ പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്

0
2447

പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്

ദുബൈ: രണ്ട് ഇന്ത്യന്‍ നഗരങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ഒക്ടോബര്‍ 29 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ അറിയിപ്പില്‍ വിമാനക്കമ്പനി പറയുന്നു. നിലവില്‍ മുംബൈയിലേക്കും ബംഗളുരുവിലേക്കുമാണ് സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ A380 വിമാനങ്ങളായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ഒക്ടോബര്‍ 29 മുതലുള്ള യാത്രകള്‍ക്കായി ഇപ്പോള്‍ മുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. കൂടുതല്‍ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ, ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.

ജൂലൈയില്‍ ലോസ് ഏഞ്ചല്‍സിലേക്കായിരിക്കും പ്രീമിയം ഇക്കണോമി സര്‍വീസുകള്‍ ആരംഭിക്കുക. ഈ വര്‍ഷം അവസാനത്തോടെ 12 റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതി.

പ്രീമിയം ഇക്കോണമിയിൽ ആഢംബര സീറ്റുകളും കൂടുതൽ ലെഗ് റൂമും ഉണ്ട്.  ഇക്കോണമി ക്ലാസിനേക്കാളും ഇത്തിരി മുകളിലും ബിസിനസ് ക്ലാസിനേക്കാളും കുറച്ച് താഴെയുമാണ് പ്രീമിയം ഇക്കോണമിയുടെ സ്ഥാനം. ഒക്ടോബർ 29 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇന്ത്യയിൽ കേരളത്തിലെ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 10 കേന്ദ്രങ്ങളിലേക്ക് നിലവിൽ എമിറേറ്റ്സ് സർവീസ് നടത്തിവരുന്നു.

നിലവിൽ ലണ്ടൻ, ഹീത്രൂ, സിഡ്‌നി, ഓക്ക്‌ലൻഡ്, ക്രൈസ്റ്റ്ചർച്ച്, മെൽബൺ, സിംഗപ്പൂർ എന്നിവയ്‌ക്ക് പുറമേ, യുഎസിലെ ന്യൂയോർക്ക് ജെഎഫ്‌കെ, സാൻ ഫ്രാൻസിസ്കോ, ഹൂസ്റ്റൺ എന്നിവയുൾപ്പെടെ ആഗോളതലത്തിൽ ഒൻപത് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്ലൈറ്റുകളിൽ ഇൗ ഓഫർ ലഭ്യമാണ്.  പ്രീമിയം ഇക്കോണോമി ക്യാബിനുകൾ ജൂലൈയിൽ ലൊസാഞ്ചലസിലേക്ക് അരങ്ങേറ്റം കുറിക്കും. 2023 അവസാനത്തോടെ ഈ സംവിധാനം വാഗ്ദാനം ചെയ്യുന്ന റൂട്ടുകളുടെ എണ്ണം 12 ആയി ഉയർത്തുമെന്നും എയർലൈൻസ്  അറിയിച്ചു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക