നാട്ടിലേക്കു തിരിക്കുന്നതിന് തൊട്ട് മുൻപ് മലയാളി ഗൾഫിൽ മരണപ്പെട്ടു

0
2608

അബുദാബി: വീസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് വരാനിരുന്ന യുവാവ് യാത്ര തിരിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ് മരിച്ചു. വിഴിഞ്ഞം ടൗൺഷിപ് ജീലാനി നഗറിന് സമീപം ഹൗസ് നമ്പർ 297ൽ അയൂബ് ഖാൻ ആണ് അബുദാബിയിൽ മരിച്ചത്. 36 വയസ്സായിരുന്നു.

6 മാസം മുൻപാണ് വിസിറ്റിങ് വീസയിൽ എത്തിയത്. ശനി രാവിലെ നാട്ടിൽ വരാനിരിക്കെ ആയിരുന്നു മരണം. ഹൃദയാഘാതം ആണ് മരണ കാരണം. ശേഷം അബുദാബിയിൽ ഖബറടക്കി. ഭാര്യ: ഷാജിന.മക്കൾ: അസ്‌ലം, അസ്ന.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക