ആദ്യ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു; പ്രവാസി യുവാവ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മറ്റൊരു അപകടത്തിൽ മരിച്ചു

0
2904

നടന്നു പോകുന്നതിനിടെ ഇദ്ദേഹത്തെ സ്വദേശിയുടെ വാഹനം ഇടിച്ചാണ് ആദ്യ അപകടം

കുവൈത്ത് സിറ്റി: അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെന്ന ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. കുവൈത്തിലാണ് ദാരുണമായ സംഭവം നടന്നത്. ഒരു അപകടത്തിൽനിന്ന് രക്ഷപ്പെട്ട പ്രവാസി ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മറ്റൊരപകടത്തിൽ മരിച്ചു.

കുവൈത് പ്രവാസിയായ സിറിയൻ സ്വദേശിയാണ് ഈ ദാരുണ മരണത്തിന് ഇരയായത്. അദൈലിയയിലാണ് ആദ്യ അപകടം നടന്നത്. നടന്നു പോകുന്നതിനിടെ ഇദ്ദേഹത്തെ സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഇതിൽ യുവാവിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ നിലയിൽ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം സാൽഹിയയിൽ മറ്റൊരപകടത്തിൽ പെടുകയായിരുന്നു. യമനി ഓടിച്ച വാഹനമാണ് രണ്ടാമത് അപകടം വരുത്തിയത്. പരിക്കേറ്റ കുവൈത്ത്, യമൻ സ്വദേശികളെ ആശുപത്രിയിൽ എത്തിച്ചു.