പത്തംനംതിട്ട: നാരങ്ങാനത്ത് ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റു ചത്തു. ഞായറാഴ്ച രാവിലെയാണ് ട്രാന്‍സ്ഫോമറില്‍ പെരുമ്പാമ്പ് കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇതു ചത്തെന്നു വ്യക്തമായി. ട്രാൻസ്ഫോർമറിന് ഉള്ളിലേക്ക് കയറിയ നിലയിലാണ് പെരുമ്പാമ്പ്.
റാന്നി ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചതുപ്രകാരം വനപാലകർ എത്തി പെരുമ്പാമ്പിനെ കൊണ്ടുപോകുകയും കുഴിച്ചിടുകയും ചെയ്തു. 2018ലെ പ്രളയത്തിനുശേഷമാണ് നാരങ്ങാനം, പത്തനംതിട്ട മേഖലകളിൽ പെരുമ്പാമ്പ് ശല്യം രൂക്ഷമായതെന്ന് നാട്ടുകാർ പറയുന്നു.