ഇൻഡിഗോ എയർലൈൻസ് വിമാനം എഞ്ചിനിലെ തകരാർ മൂലം ശനിയാഴ്ച രാത്രി അടിയന്തരമായി ഇറക്കിയതായി ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അറിയിച്ചു.
ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനമാണ്ലാന്റിംഗ് നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
230-ലധികം ആളുകളുമായി പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചെത്തി.
കഴിഞ്ഞയാഴ്ച ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോർഡോലോയ് ഇന്റർനാഷണലിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തേലിയും രണ്ട് ബിജെപി എംഎൽഎമാരായ പ്രശാന്ത് ഫുകാനും തെരാഷ് ഗോവാലയും ഉൾപ്പെടെ 150-ലധികം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസം, സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം ക്യാബിനിൽ ‘കത്തുന്ന ദുർഗന്ധം’ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യൻ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടിരുന്നു.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക