ശക്തമായ ചുവട് വെച്ച് സഊദി അറേബ്യയും ഇറാനും; സഊദി അറേബ്യയും ഇറാനും വീണ്ടും കൈകോര്‍ക്കുമ്പോൾ പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കുമോ

0
1579

മധ്യപൂര്‍വദേശത്തെ നയതന്ത്രമേഖലയില്‍ ശക്തമായ ഒരു ചുവട് വച്ചിരിക്കുകയാണ് സൗദി അറേബ്യയും ഇറാനും. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയില്‍ നയതന്ത്ര കാര്യാലയം തുറക്കുമ്പോൾ പുതിയ ലോകക്രമത്തിൽ നിര്‍ണായക സ്ഥാനം ഉറപ്പിക്കുക കൂടിയാണ് സഊദി അറേബ്യ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചൈനയുടെ നേതൃത്വത്തില്‍ സഊദി അറേബ്യയും ഇറാനും വീണ്ടും കൈകോര്‍ക്കുമ്പോൾ പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കല്‍ കൂടിയാണ് അത്.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാന്‍ സൗദി അറേബ്യയില്‍ വീണ്ടും എംബസി തുറന്നത്. വ്യാഴാഴ്ച ജിദ്ദയില്‍ കോൺസുലേറ്റും പ്രവര്‍ത്തനം ആരംഭിച്ചു. ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം ഹജ്ജ് തീര്‍ഥാടനം ഏകോപിപ്പിക്കാൻ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥര്‍ സൗദിയില്‍ ദിവസങ്ങൾക്ക് മുമ്പേ എത്തിയിരുന്നു.

ഗൾഫ് മേഖലയില്‍ അനുഭവസമ്പത്തുള്ള അലി റാസ ഇനായത്തിയെ സൗദിയില്‍ സ്ഥാനപതിയായി ഇറാൻ നിയമിക്കുകയും ചെയ്തു. ചൈനയുടെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചകളാണ് ഇരു രാജ്യങ്ങളും തമ്മില്‍ മഞ്ഞുരുക്കിയത്.

————- ————- ————- ———–

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക