മക്ക: കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ മലയാളീ ജീവനക്കാരുടെ കൂടായ്മയായ KAMC മലയാളീസ് ഹജ്ജ് സെൽ -2023 നിലവിൽ വന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഇന്ത്യൻ ഹാജിമാർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് സെൽ പ്രവർത്തിക്കുന്നത്.
രോഗികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുക, ചികിത്സ സംബന്ധമായ കാര്യങ്ങൾ അവർക്ക് മനസിലാകുന്ന ഭാഷയിൽ വിശദീകരിച്ച കൊടുക്കുക, ഭക്ഷണം ,മറ്റു സൗകര്യങ്ങൾ എന്നിവ ക്രമീകരിക്കുക, ഡിസ്ചാർജ് സമയത് മരുന്നുകൾ അടക്കം വേണ്ട സൗകര്യങ്ങൾ ഏകോപിപ്പിക്കുക, രക്തദാന ക്യാമ്പ് സംഘടിപ്പിക്കുക എന്നിവയാണ് മുഖ്യ പ്രവർത്തനങ്ങൾ.
ഓരോ വാർഡുകളിലും രണ്ടു ഷിഫ്റ്റുകളിലുമായി 21 ആളുകൾ പ്രവർത്തിക്കുന്നുണ്ട്. കാർഡിയോളജി, ജനറൽ സർജറി, ന്യൂറോളജി, എൻഡോസ്കോപ്പി, നെഫ്രോളജി, ഓൺകോളജി, ഹെമറ്റോളജി എന്നി വിഭാഗങ്ങളിലേക്ക് ചികിത്സ ലഭ്യമാണ് .
ബന്ധപ്പെടേണ്ട നമ്പറുകൾ: ഷഫീക് കരുനാഗപ്പള്ളി
056 122 7528, അൻഫാസ്: 053 088 3060, അബ്ദുൽ സലാം 055 469 6950, അബ്ദുൽ റഷീദ്
053 745 7721, മുഹമ്മദ് ഷമീം നരിക്കുനി 0558644302, ജിൻസിൽ കുറ്റിയാടി 0592008964.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക