റിയാദ്: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കോട്ടക്കൽ മണ്ഡലംകെഎംസിസി ഉപദേശക സമിതി അംഗവും മലപ്പുറം ജില്ല കെഎംസിസി വൈസ് പ്രസിഡന്റ്റുമായ നാസർ ഹാജി കാടാമ്പുഴക്ക് ജിദ്ദ – കോട്ടക്കൽ മണ്ഡലം കെഎംസിസി ഹൃദ്യമായ യാത്രയയപ്പ് നൽകി. ബാഗ്ദാദിയ്യ ഇമ്പീരിയൽ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്ന പരിപാടി റസാഖ് വെണ്ടല്ലൂർ ഉദ്ഘാടനം ചെയ്തു. കുഞ്ഞാലി കുമ്മാളിൽ അധ്യക്ഷത വഹിച്ചു.
അൻവർ പൂവല്ലൂർ, ഹംദാൻ ബാബു കോട്ടക്കൽ, ശരീഫ് കൂരിയാട് തുടങ്ങിയവർ യാത്ര മംഗളം നേർന്നു സംസാരിച്ചു. നാസർ ഹാജിക്ക് കോട്ടക്കൽ മണ്ഡലം കെഎംസിസി വക മെമെന്റോ ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സമ്മാനിച്ചു. നാസർ ഹാജി മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റ് ഫോളോ ചെയ്യൂ.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക