കഅബയുടെ മൂടുപടം ഉയർത്തി കെട്ടി

0
1485

മക്ക: വിശുദ്ധ കഅബയുടെ മൂടുപടമായ കിസ് വയുടെ താഴത്തെ ഭാഗം ഉയർത്തി. അടിയിൽ നിന്ന് 3 മീറ്റർ ഉയരത്തിൽ ഉയർത്തി. ഹജ്ജിന് മുന്നോടിയായുള്ള പതിവ് ചടങ്ങുകൾ പ്രകാരമാണ് ഉയർത്തിയതെന്ന് മക്ക, മദീന പള്ളികളുടെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അറിയിച്ചു.

കൊറോണ മഹാമാരിക്ക് ശേഷം അല്ലാഹുവിന്റെ അതിഥികളായ തീർഥാടകരെ സ്വീകരിക്കുന്നതിനും സേവിക്കുന്നതിനുമുള്ള ഏറ്റവും വലിയ പ്രവർത്തനമാണ് ഇരു ഹറം ഓഫീസ് നടത്തുന്നതെന്ന് ഹറം ഓഫീസ് മേധാവി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് പറഞ്ഞു.

മക്കയിലെ ഹറം പള്ളിയുടെ എല്ലാ നിലകളും ഭാഗങ്ങളും തീർഥാടകരുടെ സേവനത്തിനായി ഒരുക്കിയിട്ടുണ്ട്. തീർഥാടകർ നിയമപരമായ എല്ലാ സുരക്ഷാ നടപടികളും പാലിക്കണമെന്നും അധികൃതരുമായി സഹകരിക്കണമെന്നും അൽ സുദൈസ് പറഞ്ഞു.