ശിഹാബ് ചോറ്റൂരിന് സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക സെൻട്രൽയുടെ ഉജ്ജ്വല സ്വീകരണം

0
1828

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മക്ക: പരിശുദ്ധ ഹജ്ജിന് ഇന്ത്യയിൽ നിന്നും കാൽനടയായി മക്കയിലെത്തിയ ശിഹാബ് ചോറ്റുരിന് സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മറ്റി ഹൃദ്യമായ സ്വീക്കരണം നൽകി. അവാലി ബൈത്തുൽ നദ്‌വി ഓഡിറ്റോറിയത്തിൽ
നൽകിയ സ്വീകരണത്തിൽ പാണക്കാണ് സെയ്യിദ് അബ്ബാലി ശിഹാബ് തങ്ങൾ ഷാൾ അണിയിച്ചു ആദരിച്ചു.

സമസ്ത ഇസ്‌ലാമിക് സെന്റർ മക്ക സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മജ്ലിസുന്നൂർ വാർഷികവും ഈ വര്ഷത്തെ ഹജ്ജിന് എത്തിയ സമസ്ത നേതാക്കൾക്കുള്ള സ്വീകരണ വേദിയിൽ വെച്ചായിരുന്നു ശിഹാബ് ചോറ്റൂരിനെ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പുടവയണിയിച്ചത്. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.

അബ്ദുസ്സമദ് പൂക്കോട്ടൂർ അനുഗ്രഹ പ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസി നസ്വീഹത് നൽകി. വിഖായ സമർപ്പണവും മുഖ്യപ്രഭാഷണവും എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു. മഅമൂൻ ഹുദവി വണ്ടൂർ, മുഹമ്മദ്‌ കുട്ടി ഫൈസി പട്ടിക്കാട്, കുഞ്ഞുമോൻ കാക്കിയ, ഫരീദ് ഐക്കരപടി, മാനു തങ്ങൾ, സിദ്ദീഖ് തങ്ങൾ, ഫാറൂഖ് മലയമമ്മ,നിസാർ നിലമ്പൂർ, ഇബ്രാഹീം തുടങ്ങിയവർ സംസാരിച്ചു.

മക്ക സമസ്ത ഇസ്‌ലാമിക് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഫൈസി അധ്ദ്യക്ഷത വഹിച്ചു. മുനീർ ഫൈസി മക്ക സ്വാഗതം ചെയ്തു. ഇസ്സുദ്ധീൻ ആലുക്കൽ നന്ദിയും പറഞ്ഞു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, പ്രത്യേകിച്ച് ഗൾഫ് തത്സമയ വിവരങ്ങൾ, വിശേഷങ്ങൾ, തൊഴിൽ അവസരങ്ങൾ എന്നിവക്ക് Malayalam Press വെബ്സൈറ്റിൽ വായിക്കൂ.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക