വീട്ടില്‍ അതിക്രമിച്ചു കയറി സ്വദേശി വനിതയെ കുത്തി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ സഊദിയിൽ നടപ്പാക്കി

0
2265

അറാര്‍: സ്വദേശി വനിതയെ വീട്ടില്‍ അതിക്രമിച്ചു കയറി കുത്തിക്കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സഊദി വനിത അഹദ് ബിന്‍ത് സൗദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍റുവൈലിയെ പതിയിരുന്ന് നിരീക്ഷിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ദേഹമാസകലം കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയ സാരി ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ഗാംദിക്ക് ഉത്തര അതിര്‍ത്തി പ്രവിശ്യയിലാണ്  ശിക്ഷ നടപ്പാക്കിയത്.